നാദിയ ജില്ലയിലെ ചപ്രയില്‍ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദേനമേറ്റ് കൊല്ലപ്പെട്ടു. ടിഎംസി അനുനായികളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ യൂണിറ്റ് ആരോപിച്ചു. ‘ബംഗാളിലെ ജനാധിപത്യം സംരക്ഷിക്കാന്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ ജീവന്‍ ബലിയര്‍പ്പിച്ചു ‘ ബിജെപി ജനറല്‍സെക്രട്ടറി സുബ്രത ചാറ്റര്‍ജി ട്വീറ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.
നാലുവയസ്സുകാരിയുടെ മരണം: രാവിലെ ആവോളം ക്രൂശിച്ചതിന് അമ്മയോട് മാപ്പ് പറഞ്ഞ് ഓൺലൈൻ ലോകം
ബിജെപി പ്രവര്‍ത്തകനായ അഹമ്മദ് ഷെയ്ക്ക് എന്നയാളെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ പോലീസ് പതിവുപോലെ രാഷ്ട്രീയ ബന്ധം തളളികളഞ്ഞിട്ടുണ്ട്. ബന്ധുവുമായുളള വാക്കേറ്റത്തിനടയിലാണ് ഷെയ്ഖ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണ കാരണം കണ്ടെത്താന്‍ കഴിയുവെന്ന് ചപ്ര പൊലീസ് അറിയിച്ചു.
Post Your Comments