ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെ ഗന്ദര്‍ബാല്‍ വനമേഖലയില്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് . ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വനമേഖലയില്‍ കമാന്‍ഡോ വിഭാഗത്തെ വിമാനത്തിലെത്തിച്ച് എയര്‍ഡ്രോപ്പ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നുള്ള സംശയമുള്ളതിനാല്‍ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്താനാണ് നിര്‍ദ്ദേശം.
ദുര്‍ഘടമായ സാഹചര്യത്തിലും ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുളള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് ഗന്ദര്‍ബാല്‍ വനമേഖലയില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. പ്രദേശത്തെ സൈനികരാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത് കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരര്‍ ദക്ഷിണ കശ്മീരിലെ ത്രാല്‍ ടൗണിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് നിഗമനം.
ഇതേ തുടര്‍ന്നാണ് വനമേഖലയില്‍ കമാന്‍ഡോകളെ വിന്യസിപ്പിച്ചിരിക്കുന്നത്. ഗങ്ബാല്‍ കാടുകളിലെ റോഡ് ഗതാഗതയോഗ്യമല്ലാത്ത പര്‍വത പ്രദേശങ്ങളിലേക്ക് കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് വഴയാണ് എത്തിച്ചത്. .
Post Your Comments