കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയുമായി സൗഹൃദമുളള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.ഇതു സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം നേതാവിന്റെയും ഒരു ലീഗ് നേതാവിന്റെയും തെളിവുകളാണ് ലഭിച്ചത്. സിപിഎം നേതാവ് ജോളിയില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോളിക്ക് സഹായിയായി പ്രവര്‍ത്തിച്ച ഒരു വനിത തഹസില്‍ദാറും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
ഇവരാണ് ടോം തോമസിന്റെ സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റി നികുതി അടക്കാന്‍ വില്ലേജ് ഓഫീസ് അധികൃതരെ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിലും ഈ റവന്യൂ ഉദ്യോഗസ്ഥയ്ക്ക് പങ്കുള്ളതായാണ് വിവരം. ഈ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇത് കൂടാതെ ഒരു ലീഗ് നേതാവുമായും ജോളിക്ക് അടുത്ത ബന്ധമുണ്ടെന്നു അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചതായും റിപ്പോർട്ട് ഉണ്ട് .
ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായ ലീഗ് നേതാവാണ് വ്യാജവില്പത്രം തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്താന്‍ സഹായിച്ചത്. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.സഹായം ചെയ്തതിന് ഇവര്‍ക്കെല്ലാം പണം നല്കിയതായി ജോളി പൊലീസിന് മൊഴി നല്കിയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments