രജൗറി: സ്വാതന്ത്ര്യം ലഭിച്ചിട്ടും വൈദ്യുതി ഇല്ലാതിരുന്ന ഗ്രാമങ്ങള്‍ക്ക് ശാപമോക്ഷം.കേന്ദ്രസര്‍ക്കാറിന്റെ സൗഭാഗ്യ വൈദ്യുത പദ്ധതിയുടെ ഭാഗമായി കശ്മീരിലെ അതിര്‍ത്തിഗ്രാമമായ രജൗറിയിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തി. രജൗറി ഗ്രാമത്തിലെ 20,300 വീടുകളിലേക്കും പ്രകാശമെത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇനി കച്ചവടങ്ങളും സ്ഥാപനങ്ങളും തുടങ്ങാനാകും.പുതിയ വ്യവസായങ്ങള്‍ക്കും കൃഷിക്കും ഇനി വൈദ്യുതി കിട്ടുമെന്ന് ഗ്രാമത്തലവനായ ഖാദിം ഹുസൈന്‍ ഏറെ സന്തോഷത്തോടെ പറഞ്ഞു.
സ്വതന്ത്രഭാരതത്തില്‍ ജമ്മുകശ്മീര്‍ മേഖലയിലെ അതിര്‍ത്തിഗ്രാമങ്ങളെ എത്തരത്തിലാണ് അവഗണിച്ചതെന്നതിന് ഏറ്റവും വേദനാജനകമായ ഉദാഹരണമായിരുന്നു രജൗറിയെന്ന് അതിര്‍ത്തിയിലെ സൈനികര്‍ വ്യക്തമാക്കി. ജീവിതത്തിലാദ്യമായിട്ടാണ് രാത്രിയില്‍ ബള്‍ബുകള്‍ പ്രകാശിക്കുന്നതെന്ന് രജൗറി ഗ്രാമവാസികള്‍ ആഹ്ളാദത്തോടെ പറഞ്ഞു.വെദ്യുതപദ്ധതിക്കായി ഗ്രാമത്തിലെ എല്ലാ വീടുകളിലേയ്ക്കും വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിലാണ് എത്തിച്ചത്. നിലവില്‍ 4 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചുകഴിഞ്ഞു.
ജില്ലാ മേധാവി മുഹമ്മദ് ഇജാസ് ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രിയുടെ സഹജ് ബിജ്‌ലീ ഹര്‍ ഘര്‍ യോജനയെന്ന ‘ സൗഭാഗ്യ’ 2017 സെപ്തംബര്‍ 25നാണ് തുടക്കംകുറിച്ചത്.ഈ പദ്ധതിപ്രകാരം ഗ്രാമത്തിലെ ദരിദ്രര്‍ക്കും അതിന് മുകളിലുള്ളവര്‍ക്കും സൗജന്യമായിട്ടാണ് വൈദ്യുതി ലഭിക്കുന്നത്.നഗരപ്രദേശത്തെ ദരിദ്രകുംടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും ആസാദ് ചൂണ്ടിക്കാട്ടി. സുപ്രധാനമായ പാക് അതിര്‍ത്തി പങ്കിടുന്ന രജൗറി മേഖലയുടെ പിന്നാക്കാവസ്ഥയാണ് വൈദ്യുതി വന്നതിന് ശേഷം മാറാന്‍പോകുന്നതെന്നും ആസാദ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Post Your Comments