KeralaLatest NewsIndia

എം.എന്‍.കാരശ്ശേരിക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം

കാരശ്ശേരി,​ സി.ആര്‍. നീലകണ്ഠന്‍, ഡോ. ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍. കാരശ്ശേരിക്കും ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം. കാരശ്ശേരി,​ സി.ആര്‍. നീലകണ്ഠന്‍, ഡോ. ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജന്‍ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തി.

ആള്‍ക്കൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തുവെന്നും കാരശ്ശേരി പറഞ്ഞു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പി.വി. അന്‍വറിന്റെ കൂലിക്കാരാണെന്ന് എം.എന്‍. കാരശ്ശേരി ആരോപിച്ചു.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച്‌ നേരിട്ട് മനസിലാക്കാനാണ് തങ്ങള്‍ എത്തിയതെന്നും കാരശ്ശേരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button