KeralaLatest NewsNews

കോപ്പിയടിയും പരീക്ഷാ ക്രമക്കേടും; എംബിബിഎസ് പരീക്ഷാ ഹാളില്‍ ഈ വസ്തുക്കള്‍ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച്, വള എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ സര്‍വ്വകലാശാല. സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം മനസിലാക്കുന്നതിനായി എല്ലാ പരീക്ഷാ ഹാളിലും ക്ലോക്കുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാച്ചിനും വളയ്ക്കും മാത്രമല്ല സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തിയത്. വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും അണിയാന്‍ പാടില്ല. സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി പരീക്ഷാഹാളിലേക്ക് അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്.

ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി നടത്തിയതായി തെളിഞ്ഞിരിക്കുന്നത്. കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായകരമാകുമെന്നാണ് സര്‍വ്വകലാശാല കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button