KeralaLatest NewsNews

അവസാന വർഷ പരീക്ഷ ബഹിഷ്‌കരിക്കാനൊരുങ്ങി എം.ബി.ബി.എസ് വിദ്യാർത്ഥികൾ

പരീക്ഷ നിർബന്ധമായി എഴുതിപ്പിക്കാൻ സമ്മർദ്ദവുമായി മെഡിക്കൽ കോളേജുകളും രംഗത്തുണ്ട്.

കൊച്ചി: അവസാന വർഷ എംബിബിഎസ്‌ പരീക്ഷ ബഹിഷ്‌കരിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഇന്ന് മുതൽ തുടങ്ങുന്ന പരീക്ഷകളാണ് വിദ്യാർത്ഥികൾ ബഹിഷ്‌കരിക്കുന്നത്. പാഠഭാഗങ്ങളും പരിശീലനവും പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മതിയായ ക്ളാസുകൾ ലഭിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. രണ്ടുമാസം കൂടി പഠനം പൂർത്തീകരിച്ചിട്ട് മതി പരീക്ഷയെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

Read Also: കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും വിതരണം ചെയ്യണം: രാജസ്ഥാന്‍ മന്ത്രി

എന്നാൽ, പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്നത് പരിഗണിക്കാമെന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരീക്ഷ നിർബന്ധമായി എഴുതിപ്പിക്കാൻ സമ്മർദ്ദവുമായി മെഡിക്കൽ കോളേജുകളും രംഗത്തുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക സർക്കുലറും പുറത്തിറക്കി.

shortlink

Post Your Comments


Back to top button