
ഹോങ്കോംഗ് : ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്, ജനങ്ങള്‍ രാജ്യം വിടുകയാണ്. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്.
മറ്റ് തരംഗങ്ങളെക്കാള്‍ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. രോഗം ബാധിക്കുന്ന കൂടുതല്‍ പേരും മരിക്കുന്നു എന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇതിനെ തുടര്‍ന്നാണ്, ആളുകള്‍ രാജ്യം വിട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ ബാധിക്കുന്നവരില്‍ 90 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31 മുതലാണ് ഹോങ്കോംഗില്‍ കൊറോണയുടെ അഞ്ചാം തരംഗം ആരംഭിച്ചത്.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കൊറോണ നിയന്ത്രണങ്ങളുമാണ് ആളുകളുടെ പലായനത്തിന് കാരണം എന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരി മുതല്‍ ഇതുവരെ 94,000 പേരാണ് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിട്ടത്.
Post Your Comments