മാവേലിക്കര: പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട പൊലീസ് നിയമം തെറ്റിക്കുന്നത് പതിവായി മാറിയിരിക്കുന്നു. വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ് മവേലിക്കരയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. മാവേലിക്കരയിലെ മിച്ചല്‍ ജംഗ്ഷന് സമീപത്ത് ആയിരുന്നു സംഭവം. യാത്രക്കാരും പ്രദേശവാസികളും പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചിട്ടും വാഹനം റോഡില്‍ നിന്നും മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി പോകുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ മുക്കാല്‍ ഭാഗത്തോളവും റോഡിലേക്ക് കയറി കിടക്കുകയായിരുന്നു. വാഹനങ്ങള്‍ കടന്നു പോകാനാകാതെ ഗതാഗതം തടസപ്പെടുന്ന അവസ്ഥ വരെയുണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു.
അനധികൃത പാര്‍ക്കിംഗിന് മിച്ചല്‍ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും പൊലീസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ പൊലീസ് വാഹനം പാര്‍ക്കിംഗ് നിയമങ്ങള്‍ തെറ്റിച്ച് മണിക്കൂറുകളോളം മാര്‍ഗ തടസം സൃഷ്ടിക്കുമ്പോള്‍ ഇത് പരിഹരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
Post Your Comments