വിദ്യാലയങ്ങളില്‍ സഹപാഠികളുമായി സൗഹൃദമുണ്ടാക്കാന്‍ കഴിയാതെ പോകുന്ന വിദ്യാലയ ജീവിതം വിരസമാകുക മാത്രമല്ല ചെയ്യുന്നത്. പകരം ഭാവി ജീവിതത്തെ വേട്ടയാടുന്ന കടുത്ത രോഗങ്ങള്‍ക്ക് ഇരയാക്കുകകൂടി ചെയ്യുന്നു.
കൗമാര ജീവിതത്തില്‍ സൗഹൃദ കൂട്ടായിമകളില്‍ ഒന്നും ഭാഗഭാക്കാവാതെ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് പ്രായം 40 കടക്കുന്നതോടെ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത തരതമ്യേന കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
സ്ത്രീകളില്‍ ഈ പ്രശ്നം പുരുഷന്‍മാരുടേതിനേക്കാള്‍ ഗുരുതരമാണെന്നും ഗവേഷകര്‍ കരുതുന്നു. അതായത് ഒറ്റപ്പെടല്‍ വ്യക്തിയുടെ സാമൂഹികമായ രോഗാവസ്ഥ മാത്രമല്ല ഭാവിയിലെ ശാരീരിക രോഗാവസ്ഥയുടെ ചവിട്ടുപടി കുടെയായി മാറുന്നു എന്നതാണ് സത്യം.
Post Your Comments