Latest NewsIndiaNews

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്. 7 ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ബംഗ്ലാദേശ് സംയുക്ത സംരംഭമായ 3 പദ്ധതികളുടെ ഉദ്ഘാടനം ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും ഷെയ്ഖ് ഹസീന ഇന്ന് ചര്‍ച്ച നടത്തും.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹസീന ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറം പരിപാടിയിലെ മുഖ്യാതിഥിയാണ്. അതേസമയം, ജമ്മുകശ്മീരുമായ് ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഷെയ്ഖ് ഹസീനയെ ഫോണില്‍ വിളിച്ചതായാണ് സൂചന. ഹസീനയുടെ മാധ്യമ സെക്രട്ടറിയായ ഇസ്ഹാനുല്‍ കരീമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button