Latest NewsKeralaNews

കേരളത്തിൽ നിന്ന് മലയാളി യുവാക്കൾ ഐ എസിൽ എങ്ങനെയെത്തി? ഐഎസ് കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ടുകാരന്റെ വെളിപ്പെടുത്തൽ പുറത്ത്

മരണത്തിനു ശേഷം ചോദ്യങ്ങളില്ലാതെ സ്വർഗത്തിൽ പോകാൻ ഐഎസിനു വേണ്ടി യുദ്ധം ചെയ്യണമെന്ന് ഷജിൽ പറഞ്ഞു

കണ്ണൂർ: കേരളത്തിൽ നിന്ന് മലയാളി യുവാക്കൾ ഐ എസിൽ എങ്ങനെയെത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഐഎസ് കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ടുകാരൻ എം.വി റാഷിദ്. വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ യുവാവിനെ വിചാരണ ചെയ്തതിന്റെ രേഖകൾ പ്രമുഖ ചാനലായ ജനം ടിവിയാണ് പുറത്തു വിട്ടത്.

കണ്ണൂരിൽ നിന്നും മലേഷ്യ വഴി ഇറാനിലെത്തിയതിനു ശേഷം തുർക്കിയിൽ അനധികൃതമായി കടന്ന് പിടിയിലായ എം.വി റാഷിദാണ് കേസിൽ മാപ്പു സാക്ഷിയായത്. തുർക്കിയിൽ പിടികൂടിയ ഇയാളെ മുംബൈയിലേക്ക് കയറ്റി വിടുകയും പിന്നീട് കേരളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഐ.എസിലേക്ക് പോകുന്നതിനെപ്പറ്റി പോപ്പുലർ ഫ്രണ്ടിൽ ഉണ്ടായിരുന്ന ഷജിലാണ് തങ്ങളോട് സംസാരിച്ചതെന്ന് റാഷിദ് വ്യക്തമാക്കി. വളപട്ടണം കേസിലെ ഒന്നാം പ്രതി മിഥിലാജ് ഒപ്പമുണ്ടായിരുന്നു. മരണത്തിനു ശേഷം ചോദ്യങ്ങളില്ലാതെ സ്വർഗത്തിൽ പോകാൻ ഐഎസിനു വേണ്ടി യുദ്ധം ചെയ്യണമെന്ന് ഷജിൽ പറഞ്ഞു. അങ്ങനെ പോയി കൊല്ലപ്പെട്ടാൽ വേദനയില്ലാതെ മരിക്കും. സ്വർഗത്തിലെത്തിയാൽ 72 പേരെ ശുപാർശ ചെയ്യാമെന്നും ഷജിൽ അറിയിച്ചു.ഐഎസിന്റെ രാജ്യത്ത് ഇസ്ലാമിക നിയമമായിരിക്കും. മറ്റ് രാജ്യങ്ങളിൽ ജനങ്ങൾ ഉണ്ടാക്കിയ നിയമങ്ങൾ ആണെന്നും ഷജിൽ പറഞ്ഞതായി റാഷിദ് വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button