കൊച്ചി : മുഖ്യമന്ത്രിയ്ക്ക് സിറ്റി പരിധിയിലെ റോഡില്‍ നല്‍കുന്നത് രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും നല്‍കുന്ന അതേ സുരക്ഷാക്രമീകരണങ്ങള്‍. ചില ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അമിത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പൊലീസുകാര്‍ക്കിടയില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ മാസം 30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് മുഖ്യമന്ത്രി സിറ്റി പരിധിയിലൂടെ കടന്നുപോയപ്പോള്‍ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍ പൊലീസ് ഓഫീസര്‍മാര്‍ ഹോംഗാര്‍ഡുകള്‍ എന്നിവരെയടക്കം 200 പേരെയാണ് റോഡുകളില്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ ജംഗ്ഷനുകളിലെല്ലാം 30 മിനിറ്റ് മുമ്പ് ഗതാഗതവും തടഞ്ഞു. ഗതാഗതകുരുക്ക് ഏറെ രൂക്ഷമായ പാലാരിവട്ടത്തും വൈറ്റിലയിലുമെല്ലാം ജനങ്ങള്‍ ട്രാഫിക് പൊലീസുകാരെ കയ്യറ്റം ചെയ്യുന്ന അവസ്ഥവരെയെത്തി. അന്ന് മുഖ്യമന്ത്രിയ്ക്കു വേണ്ടി പൊലീസുകാര്‍ നഗരത്തിലെ നിരത്തിലിറങ്ങിയത് ഉച്ചയ്ക്ക് 12ന്. മുഖ്യമന്ത്രി എത്തിയതാകട്ടെ ഉച്ചകഴിഞ്ഞ് 3നും.
വിവിഐപി ഡ്യൂട്ടിയ്ക്ക് പോലും 2 മണിക്കൂര്‍ മുമ്പ് മാത്രം ഡ്യൂട്ടിയ്ക്ക് പോയാല്‍ മതി എന്നിരിക്കെയാണ് പൊലീസുകാരുടെ റോഡിലെ ഈ അഭ്യാസം. ആലപ്പുഴയിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതാകട്ടെ രാത്രി ഏഴിനും. അതുവരെ പൊലീസുകാര്‍ നിരത്തില്‍ തുടര്‍ന്നു എന്നതാണ് ഏറെ രസകരം. ഡ്യൂട്ടി പോയിന്റില്‍ നിന്ന് മാറരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം പോലും പലര്‍ക്കും കഴിയ്ക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നു
Post Your Comments