തിരുവനന്തപുരം: സംസ്ഥാനത്ത് പൂജ അവധിയ്ക്ക് ജനങ്ങളെ വലച്ച് കെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ റദ്ദാക്കി . . കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്.ടി.സി. പിരിച്ചുവിട്ടതോടെയാണ് ഇപ്പോള്‍ യാത്രാപ്രതിസന്ധിയ്ക്ക് കാരണമായത് വ്യാഴാഴ്ച 800-ഓളം കെ.എസ്.ആര്.ടി.സി. ബസുകള്‍ മുടങ്ങി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.
വെള്ളിയാഴ്ച 1200-ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കും. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇത് ഗ്രാമീണമേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കി.
തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സ്ഥിരംഡ്രൈവര്മാര് കുറവായ ഈ മേഖലയില്‍ 1482 താത്കാലിക ഡ്രൈവര്‍മാരെയാണ് ഒഴിവാക്കേണ്ടിവന്നത്. ഇത് മറികടക്കാന്‍ ബസുകള്‍ റദ്ദാക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് അധികൃതര്‍ പറയുന്നു.. ബദല്‍മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കേസില്‍ നിയമപരമായ സാധ്യതകള്‍ കുറവാണ്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്കും പരിമിതികളുണ്ട്.
Post Your Comments