കോഴിക്കോട്: താമരശ്ശേരി കൂടത്തായില്‍ ഒരു കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടയില്‍ സമാന സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്. ആരു പേരുടേയും മരണം ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കുന്നതിന് പര്യാപ്തമായ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയതായാണ് സൂചന.
മരണത്തിന് തൊട്ടുമുമ്പ്് 6 പേരും ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നുവെന്നും ഇതിലൂടെ വിഷം ഇവരുടെ ദേഹത്ത് എത്തിയിരുന്നുവെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലുള്ള യുവതിയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് സൂചന.
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തില്‍ മരിച്ചത്. ഇവരില്‍ മരിച്ച റോയിയുടെ ഭാര്യ ജോളിയും മരിച്ച മറ്റൊരു യുവതിയുടെ ഭര്‍ത്താവ് ഷാജുവും തമ്മില്‍ പിന്നീട് വിവാഹിതരായി. മാത്രമല്ല, റോയിയുടെ പിതാവിന്റെ വസ്തു തട്ടിയെടുക്കാനും ഭാര്യ ജോളിയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായതായും കണ്ടെത്തിയിരുന്നു. ഷാജുവിന്റെ ഭാര്യയും പത്ത് മാസം പ്രായമുള്ള മകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത് ഷാജുവിനെ വിവാഹം ചെയ്യാനായി ഭാര്യയേയും മകളെയും ഒഴിവാക്കിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ജോളിയെയും ഷാജുവിനെയും ഇതിനോടകം നിരവധി തവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വ്യാപകമായ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രണ്ട് ഇടവകകളിലായി ഇവരെ അടക്കിയിരിക്കുന്ന സെമിത്തേരിയിലെ കല്ലറകള്‍ തുറന്നു പരിശോധന നടത്തിയത്.
2002 ല്‍ ആദ്യ മരണം ടോം തോമസിന്റെ ഭാര്യ റിട്ട. അധ്യാപിക കൂടിയായ അന്നമ്മയുടെതായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് വിലയിരുത്തിയത്. തുടര്‍ന്ന് 6 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞു ഭര്‍ത്താവ് ടോം തോമസും മരിച്ചു. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണായിരുന്നു രണ്ടു മരണങ്ങളും. 2011 ലാണ് ടോം തോമസിന്റെ മകന്‍ റോയ് തോമസ് മരിച്ചത്. അതും ഭക്ഷണം കഴിച്ച് 15 മിനിറ്റിന് ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
റോയി മരിച്ച് 3 വര്‍ഷം കൂടി കഴിഞ്ഞ് 2014 ല്‍ ആണ് അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു മരിക്കുന്നത്. അതിന് ശേഷം ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ മകള്‍ അല്‍ഫോന്‍സയും മരിച്ചു. അവസാനമാണ് ഷാജുവിന്റെ ഭാര്യ സിസിലി മരിക്കുന്നത്. ഇവരുടെ എല്ലാവരുടെയും മരണം ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണായിരുന്നു.
Post Your Comments