Latest NewsFootballNewsSports

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ജേഴ്‌സി വില്‍പ്പനയ്ക്ക് : വില്‍പ്പനയ്ക്കുള്ളത് ഫാന്‍ ജേഴ്‌സിയും റെപ്ലിക ജേഴ്‌സിയും

കൊച്ചി : ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി വിപണിയിലെത്തി. മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്‌സിയും റെപ്ലിക ജേഴ്‌സിയും ആരാധകര്‍ക്കായി വിപണിയിലെത്തിച്ചത് റയോര്‍ സ്‌പോര്‍സ് ആണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ കിറ്റ് സ്‌പോണ്‍സര്‍മാരാണ് റയോര്‍ സ്‌പോര്‍ട്‌സ്.

250 രൂപ മുതല്‍ തുടങ്ങുന്ന ഫാന്‍ ജേഴ്‌സിയും 400 രൂപ മുതല്‍ തുടങ്ങുന്ന റെപ്ലിക ജേഴ്‌സിയുമാണ് വില്‍പനക്കെത്തിയിട്ടുള്ളത്. റയോര്‍ സ്‌പോര്‍ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് വില്‍പന. ആരാധകര്‍ക്കായി ജേഴ്‌സിക്കു പിന്നില്‍ അവരുടെ പേരുകള്‍ പ്രിന്റ് ചെയ്ത് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

എറണാകുളം ലുലു മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞാഴ്ചയാണ് ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കിയത്. കളിക്കാര്‍ക്ക് എളുപ്പത്തില്‍ ധരിക്കാന്‍ കഴിയുന്ന തരത്തിലാണ് ജേഴ്‌സിയുടെ നിര്‍മാണം എന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button