പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് :ചെര്‍പ്പുളശ്ശേരിയില്‍ കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊന്നത്. ശേഷം റോഡരികിൽ സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രഞ്ജിതയുടെ മൃതദേഹം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
Post Your Comments