ഹൈദരാബാദ്: ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വകാര്യ ലാബ് ജീവനക്കാരന്‍ ശ്രീനിവാസനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.സുരേഷ് താമസിച്ചിരുന്ന ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്.
അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ താമസം. മുറിയില്‍ തനിച്ചു താമസിക്കുന്ന സുരേഷ്‌കുമാര്‍ ജോലി സ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചെന്നൈയിലുള്ള സുരേഷിന്റെ ഭാര്യ ഇന്ദിരയെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ സുരേഷിനെ കണ്ടത്.ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു സുരേഷ്.
Post Your Comments