Latest NewsKeralaIndia

‘പ​ണം വാ​ങ്ങി​യ​ത് കാ​പ്പ​ന്‍, കോടിയേരിയല്ല’: ദി​നേ​ശ് മേ​നോ​ന്‍ , ഷി​ബു ബേ​ബി ജോൺ പു​റ​ത്തു​വി​ട്ട രേഖകളിൽ കുടുങ്ങി ബിനീഷും കോടിയേരിയും

ദി​നേ​ശ് ഭീ​ഷ​ണി​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ത​ന്നോ​ട് വാ​ങ്ങി​യെ​ന്നും കാ​പ്പ​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ മാ​ണി.​സി.​കാ​പ്പ​ന്‍ സി​ബി​ഐ​ക്ക് ന​ല്‍​കി​യ മൊ​ഴി പു​റ​ത്ത് വന്നതോടെ വലിയ ഒരു വിവാദമാണ് നടക്കുന്നത്. 2013ലെ ​മൊ​ഴി ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഓ​ഹ​രി വാ​ങ്ങാ​നാ​യി മും​ബൈ വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ന്‍ കോ​ടി​യേ​രി​ക്ക് പ​ണം ന​ല്‍​കി​യെ​ന്നാ​ണ് കാ​പ്പ​ന്‍റെ മൊ​ഴി. എന്നാൽ ദി​നേ​ശ് മേ​നോ​ന്‍ കാ​പ്പ​നെ​തി​രെ സി​ബി​ഐ​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കാ​പ്പ​ന്‍ മൂ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ അറസ്റ്റില്‍

ഇ​ത് സം​ബ​ന്ധി​ച്ച്‌ സി​ബി​ഐ​ക്ക് ന​ല്‍​കി​യ മൊ​ഴി​യി​ലാ​ണ് പ​രാ​മ​ര്‍​ശം. കോ​ടി​യേ​രി​യും ബി​നീ​ഷു​മാ​യി ദി​നേ​ശ് പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യെ​ന്നും കാ​പ്പ​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.കി​യാ​ലി​ന്‍റെ ഓ​ഹ​രി വി​ല്‍​പ്പ​ന ന​ട​ന്ന കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് കോ​ടി​യേ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്നു. ദി​നേ​ശ് മേ​നോ​ന്‍റെ കമ്പ​നി​ക്ക് ഓ​ഹ​രി​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് റ​ദ്ദാ​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ദി​നേ​ശ് ഭീ​ഷ​ണി​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ത​ന്നോ​ട് വാ​ങ്ങി​യെ​ന്നും കാ​പ്പ​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അതെ സമയം താ​ന്‍ പ​ണം ന​ല്‍​കി​യ​ത് മാ​ണി സി. ​കാ​പ്പ​നാ​ണ്. കി​യാ​ല്‍ ഓ​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മ​ക​ന്‍ ബി​നീ​ഷി​നും പ​ണം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ദി​നേ​ശ് മേ​നോ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മീ​റ്റിം​ഗി​നെ​ത്തി​യ​പ്പോ​ള്‍ കോ​ടി​യേ​രി​യെ ഒ​രു ത​വ​ണ ക​ണ്ടി​രു​ന്നു. ഇ​ത​ല്ലാ​തെ അ​ദ്ദേ​ഹ​വു​മാ​യി മ​റ്റു ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ദി​നേ​ശ് മേ​നോ​ന്‍ പറഞ്ഞു. അ​തേ​സ​മ​യം, കോ​ടി​യേ​രി​ക്കെ​തി​രേ താ​ന്‍ മൊ​ഴി ന​ല്‍​കി​യെ​ന്ന ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ മാ​ണി.​സി.​കാ​പ്പ​ന്‍ രം​ഗ​ത്തെ​ത്തി. സി​ബി​ഐ​ക്ക് ഒ​രു മൊ​ഴി​യും ന​ല്‍​കി​യി​ട്ടി​ല്ല. വ്യാ​ജ​രേ​ഖ​യാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യി​ല്‍ കേ​സി​ല്ലെ​ന്നും കാ​പ്പ​ന്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button