ന്യൂ ഡൽഹി : ന്യൂ ഡൽഹിയിൽ നിന്നും ജമ്മു കാശ്മീരിലേക്കുള്ള സെമി ഹൈസ്‍പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്‌ഘാടനം നിർവഹിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാത്മാഗാന്ധിയുടെ ‘സ്വദേശി’ എന്ന ആശയത്തിലാണ് ട്രെയിന്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്നു അമിത് ഷാ പറഞ്ഞു. പുതിയ ട്രെയിന്‍ സര്‍വ്വീസ് വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കും. പത്തു വർഷത്തിനുള്ളിൽ ജമ്മു കശ്മീർ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാകുമെന്ന് അമിത് ഷാ വ്യക്‌തമാക്കി.
Delhi: Union Home Minister Amit Shah and Union Railway Minister Piyush Goyal along with Union Ministers Dr Jitendra Singh and Dr Harsh Vardhan flag-off the Vande Bharat Express from New Delhi to Shri Mata Vaishno Devi Katra. pic.twitter.com/IfODd6Jljr
— ANI (@ANI) October 3, 2019
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18 വിഭാഗത്തില്‍പെട്ടതാണ് വന്ദേഭാരത് എക്സ്പ്രസ്. സാധാരണ ട്രെയിനുകള്‍ക്ക് ഡൽഹിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ സമയമാണ് വേണ്ടതെങ്കിൽ വന്ദേഭാരത് എട്ടു മണിക്കൂര്‍ സമയം കൊണ്ട് ഈ ദൂരം കടക്കും.
Union Home Minister Amit Shah: Before abrogation of Article 370, there were many obstacles in J&K's path to development. In next 10 years, J&K will be one of the most developed states. The journey of development has begun with Vande Bharat Express set to boost tourism in state. pic.twitter.com/CXYMw6qT1I
— ANI (@ANI) October 3, 2019
ഡൽഹി കത്ര വന്ദേമാതരം എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ് നടത്തുക. ഡൽഹിയിൽ നിന്നും കത്രയിലെ ശ്രീമാതാ വൈഷ്ണവ ദേവീക്ഷേത്രം വരെ 1630 രൂപ മുതല്‍ 3000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. 16 കോച്ചുകളാണ് ഉള്ളത്. ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ എഞ്ചിനില്ലാ ട്രെയിന്‍ കൂടിയാണ് വന്ദേഭാരത്. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments