തുണിക്കടയിലേക്ക് മാന്‍ അതിക്രമിച്ചുകയറി. ഇറ്റലിയിലെ ഡോളോമൈറ്റ്സിലെ കോര്‍ട്ടിന ഡി ആംപെസോയിലെ തുണിക്കടയിലാണ് സംഭവം. കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകളോളം ഇത് കടയില്‍ കുടുങ്ങിക്കിടന്നു. മാനിന് നാലോ അഞ്ചോ വയസ്സ് മാത്രമെ പ്രായമുള്ളൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
തുണിക്കടയിലെ അസിസ്റ്റന്റ് ജോലിക്കാരന്‍ കടയില്‍ ഇല്ലാത്തപ്പോഴാണ് മാന്‍ കടയിലേക്ക് ഓടിക്കയറിയത്. ഇതാണ് മണിക്കൂറോളം കടയില്‍ കുടുങ്ങാനിടയായത്. മൃഗഡോക്ടര്‍ വന്ന് മാനിന് അനസ്ത്യേഷ്യ നല്‍കിയ ശേഷം മാത്രമെ അതിനെ കാട്ടിലേക്ക് മാറ്റാവൂ എന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൃഗത്തെ മയപ്പെടുത്തിയാണ് കടയില്‍ നിന്നും മാറ്റി കാട്ടിലേക്ക് വിട്ടത്. ഭാഗ്യവശാല്‍ എല്ലാം നന്നായി അവസാനിച്ചന്നും മാനിനെ മയക്കിയാണ് കാട്ടിലേക്ക് വിട്ടതെന്നും കോര്‍ട്ടിന മേയര്‍ ജിയാന്‍പോളോ ഗെഡിന പറഞ്ഞു.
Post Your Comments