KeralaLatest NewsNews

വര്‍ഷങ്ങളുടെ ഇടവേളകളില്‍ റിട്ട.ഉദ്യോഗസ്ഥന്‍ ടോം തോമസിന്റെയും കുടുംബാംഗങ്ങളായ ആറ് പേരുടെയും മരണം : അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ : ആദ്യമരണം 2002 ല്‍ : സംശയത്തിനിടയാക്കിയത് മരണത്തിലേക്കു നയിച്ച അസുഖങ്ങളിലെ സമാനതകള്‍

താമരശ്ശേരി : വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം, അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ മരണത്തിലേക്കു നയിച്ച അസുഖങ്ങളിലെ സമാനതകളാണ് മരണങ്ങള്‍ സ്വഭാവിക മരണങ്ങളല്ലെന്ന് വ്യക്തമായത്. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. റിട്ട. ഉദ്യോഗസ്ഥ ദമ്പതികളും മകനും ബന്ധുക്കളും ഉള്‍പ്പെടെ 6 പേര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു സംശയകരമായ സാഹചര്യങ്ങളില്‍ മരിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. . മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ പള്ളി അധികൃതരുടെ അനുവാദം തേടിയിട്ടുണ്ട്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തു പരിശോധിക്കുക. 2002ലാണ് അന്നമ്മയാണ് ആദ്യം മരിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് മറ്റുള്ളവരുടെ മരണം.

എന്നാല്‍, മരണത്തിലേക്കു നയിച്ച അസുഖങ്ങളിലെ സമാനതകളാണ് സംശയത്തിനു വഴിതെളിച്ചത്. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഹൃദയാഘാതമാണെന്നാണു കരുതിയിരുന്നത്. 6 വര്‍ഷം മുന്‍പ് മരിച്ച റോയിയുടെ മൃതദേഹം ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു. റോയിയുടെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട് ഒരു ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ചു നല്‍കിയ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button