Latest NewsKeralaNews

അക്രമികൾക്കും കൂക്കിവിളിക്കുന്നവർക്കും പിറവം പള്ളിയിലേക്ക് പ്രവേശനമുണ്ടാവില്ല, നിലപാടിലുറച്ച് ഓർത്തഡോക്സ് സഭ

തിരുവല്ല: അക്രമികൾക്കും കൂക്കിവിളിക്കുന്നവർക്കും പിറവം പള്ളിയിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് ഓർത്തഡോക്സ് സഭ. അതേസമയം, പിറവം പള്ളിയിൽ നിന്ന് വിശ്വാസികളെ ഓർത്തഡോക്സ് സഭ പുറത്താക്കിയിട്ടില്ലെന്ന് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.

ഓര്‍ത്തഡോക്സ് സഭ ഒരു പള്ളിയും പിടിച്ചെടുത്തിട്ടില്ലെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. കോടതിയുടെ ഇടപെടലുകൊണ്ടാണ് പിറവം പള്ളിയില്‍ വിധി നടപ്പാക്കിയത്. ആരാധനയ്ക്കായി എത്തുന്നവരെ വിലക്കില്ല. അടിസ്ഥാന കാര്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് യാക്കോബായ വിഭാഗവുമായി ചർച്ചകൾ നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും ആരാധനാ സ്വാതന്ത്യം നിക്ഷേധിക്കില്ല. സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്ത‌ാനുള്ള യാക്കോബായ വിഭാഗത്തിന്റെ നീക്കം നിർഭാഗ്യകരമാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് അതെന്നും ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു.

അടിസ്ഥാന കാര്യങ്ങള്‍ അംഗീകരിക്കാന്‍ പോലും യാക്കോബായ വിഭാഗം തയ്യാറായില്ല. ഓർത്തഡോക്സ് സഭയുമായി ചർച്ച നടത്തണമെന്ന അന്ത്യോഖ്യാ പാത്രിയർക്കിസിന്റെ നിർദ്ദേശവും അവര്‍ പാലിച്ചില്ല. 1934 ലെ സഭാ ഭരണഘടന അംഗീകരിച്ചവർ കോടതി വിധിയെ അംഗീകരിക്കാത്തതെന്താണെന്നും തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button