ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ റഷ്യയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ നയിക്കാൻ മേരി കോം ഇറങ്ങുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. നിലവിലെ കായിക അംബാസിഡര്‍ കൂടിയാണ് മേരി കോം.ആറു തവണയാണ് മേരികോം ലോക ചാമ്പ്യനായത്.കൂടാതെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമാണ് മേരി. അടുത്ത മെഡല്‍ ലക്ഷ്യമിട്ടാകും മേരി ഇനി കളത്തിലിറങ്ങുക.
കളിയുടെ നിലവാരത്തിലും പ്രകടമായ മാറ്റം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു.മേരി കോമിന് പുറമേ മെഡല്‍ പ്രതീക്ഷകളുമായി സരിത ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വെങ്കലം സ്വന്തമാക്കിയ സരിത ഇത്തണ സ്വര്‍ണ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ.
ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ബോക്‌സര്‍മാര്‍ക്ക പ്രത്യേക പരിശീലനം നല്‍കിയിരുന്നു.ഇറ്റലിയില്‍ നടന്ന പരിശീലനം മത്സരാര്‍ത്ഥികള്‍ക്ക് കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് ചാമ്പ്യന്‍ഷിപ്പില്‍ ഗുണകരമായ രീതിയില്‍ പ്രതിഫലിക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി. 74 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ സ്വീറ്റി ബൂറയും പുതുമുഖങ്ങളായ നീരജ്, ജമുന ബോറ എന്നിവരും ഇന്ത്യയ്ക്കായി കളിക്കുന്നുണ്ട്.
Post Your Comments