ടോക്കിയോ: കോവിഡ് ആശങ്കകൾക്കിടയിലും ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക്സിന് തുടക്കമാവുകയാണ്. ജൂലൈ 23 മുതൽ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങൾ തങ്ങളുടെ മികവുകൾ മാറ്റുരയ്ക്കാൻ ഇറങ്ങും. ഒളിമ്പിക്സിൽ ഇത്തവണയും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള ഒട്ടേറെ താരങ്ങളുണ്ട്. 127 അത്ലറ്റുകളുമായാണ് ഇന്ത്യ ഇക്കുറി ടോക്കിയോയിൽ എത്തുന്നത്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ ഏറെ മുൻപന്തിയിലാണ് മേരി കോമിന്റെ സ്ഥാനം. ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം ഇക്കുറിയും ഒളിമ്പിക്സിൽ പങ്കെടുക്കുന്നു.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ രണ്ടാമത് ബാഡ്മിന്റൺ
2012 ലണ്ടൻ ഒളിമ്പിക്സിൽ മേരി ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. ലണ്ടനിൽ ഇന്ത്യക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ നാല് മെഡൽ ലഭിക്കുന്നത്.
വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുള്ള ഏക വനിതാ ബോക്സ്ർ കൂടിയാണ് മേരി കോം. അതിനാൽത്തന്നെ ഇന്ത്യയുടെ എല്ലാ കണ്ണുകളും മേരി കോമിലാണ്.
Post Your Comments