KeralaLatest NewsNews

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ 24 മണിക്കൂര്‍ സമയം മാത്രം : സമയം നീട്ടിനല്‍കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി : ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ ഫ്‌ളാറ്റ് ഉടമകളും

കൊച്ചി : മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ 24 മണിക്കൂര്‍ സമയം മാത്രം. ഇത് അപ്രായോഗികമാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ചൂണ്ടികാട്ടയെങ്കിലും ഇനിയും സമയം നീട്ടിനല്‍കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതുവരെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞത് അമ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ്. എന്നാല്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കില്ലെന്നു നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നാളെ അവസാനിക്കുന്നതോടെ, താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഒഴിയാമെന്നു സമ്മതിച്ചതാണെന്നും സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു.

പലര്‍ക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. താല്‍ക്കാലിക പുനരധിവാസം അവശ്യമുള്ളവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിലാണ് ഓരോ കുടുംബവും. വൈദ്യുതി വിച്ഛേദിക്കുന്നതോടെ ലിഫ്റ്റുകള്‍ നിലയ്ക്കും. ഇതോടെ മുകളിലെ നിലകളില്‍ നിന്നും സാധനങ്ങള്‍ താഴെ ഇറക്കുന്നതു ദുഷ്‌കരമാകും.

അതേസമയം, ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ കൂടുതല്‍ പരിസരവാസികള്‍ ആശങ്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button