KeralaLatest NewsIndia

മരട് ഫ്‌ളാറ്റ് : മുന്‍ ഇടത് ഭരണ സമിതി കുരുക്കിൽ , രണ്ട് സിപിഎം നേതാക്കളെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

2006ല്‍ നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

കൊച്ചി: മരടില്‍ നിയമം ലംഘിച്ച്‌ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍ ഇടത് പഞ്ചായത്ത് ഭരണ സമിതിക്കും പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ല്‍ നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നാണ് അറസ്റ്റിലുള്ള മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’, പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി

പികെ രാജു, എം ഭാസ്‌ക്കരന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. സിപിഎം ഏരിയ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ കെ എ ദേവസിയില്‍ നിന്ന് അടുത്ത ദിവസം ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്‍തുണയോടെയാണ് 2006 ല്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയതെന്നാണ് അറസ്റ്റിലായ മുന്‍ മരട് സെക്രട്ടറി നല്‍കിയ മൊഴി. കൂടാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ പല രേഖകളും പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സോണിയ പടിയിറങ്ങും; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന

ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചത്.അതിനിടെ ഫ്‌ളാറ്റുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയില്‍ തുടരും. 86 ഫ്‌ളാറ്റുടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിര്‍ണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു. ചെവ്വാഴ്ച 34 പേര്‍ക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തത്. 325 ഫ്‌ളാറ്റുടമകളില്‍ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 141പേര്‍ക്ക് ധനസഹായത്തിന് ശുപാര്‍ശ നല്‍കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button