ന്യൂദല്‍ഹി: കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസിനോട് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തവിട്ടു. . അടുത്തമാസം 23നാണ് ഇനി ഈ കേസ് പരിഗണിക്കുക.തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
സുപ്രീംകോടതി ഉത്തരവിനെ തുടര്ന്ന് പൊളിച്ചു മാറ്റിയ മരടിലെ ഒരു ഫ്‌ളാറ്റ് മേജര്‍ രവിയുടേതായിരുന്നു.ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ വിഷയം അതീവഗൗരവ മുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തീരനിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് മേജര്‍ രവിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്.
സുപ്രീംകോടതി ഉത്തരവിനെ തുടര്ന്ന് പൊളിച്ചു മാറ്റിയ മരടിലെ ഒരു ഫ്‌ളാറ്റുടമയാണ് മേജര്‍ രവി. മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിച്ചത്. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് കാണിച്ചാണ് മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
മരടിലെ ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ പാറശ്ശാല മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിലെ തീരദേശമേഖലയിലെ അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്നത്.
Post Your Comments