Latest NewsKeralaIndia

കെവി തോമസ് അടക്കമുള്ള നേതാക്കളെ വേദിയിലിരുത്തി സ്ഥാനാർഥി മോഹികളായ കൊണ്ഗ്രെസ്സ് നേതാക്കളെ പരിഹസിച്ച് മുൻ ഗവർണ്ണർ ശങ്കരനാരായണൻ

കൊച്ചി: സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ. കെവി തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്. ആര്‍ക്കായാലും ശരി അത് അപകടമാണ്.

സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പാർട്ടി കടന്നുകഴിഞ്ഞാൽ പിന്നെ ഒരക്ഷരം മിണ്ടരുതെന്നും ശങ്കരനാരായണൻ പറഞ്ഞു.അവസാന നിമിഷം വരെയും എറണാകുളം സീറ്റിനായി കെവി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ ചരടുവലികൾ നടത്തിയിരുന്നു. പരസ്യമായ പോരിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

യുവാക്കൾക്ക് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോസ്റ്റർ വരെ ഇറക്കിയിരുന്നു. ഒടുവിൽ സമവായ സ്ഥാനാർത്ഥിയായി ടിജെ വിനോദിനെ മത്സരത്തിനിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button