ഒഡീഷ: മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തില്‍നിന്ന് അയോഗ്യയാക്കി. ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലാണ് സംഭവം. പട്ടികവര്‍ഗ വിഭാഗത്തിന് ആധിപത്യമുള്ളതാണ് കാന്ധമാല്‍. ജില്ലാ കോടതി ഇടപെട്ടാണ് ഇവരെ അയോഗ്യയാക്കിയത്. ഒഡീഷ പഞ്ചായത്ത് സമിതി നിയമപ്രകാരം 1994 ല്‍ ഒരു ഭേദഗതിയിലൂടെ രണ്ടിലധികം കുട്ടികളുള്ളവരെ പഞ്ചായത്തിരാജ് സംവിധാനത്തിലെ ഏതെങ്കിലും പദവിയില്‍ നിന്ന് വിലക്കിയിരുന്നു.
ഇതനുസരിച്ചാണ് കാന്ധമാല്‍ ജില്ലാ ജഡ്ജി ഗൌതം ശര്‍മ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ സാലുഗ പ്രധാന എന്ന വനിത പ്രതിനിധിയെ അയോഗ്യയാക്കിയത്. നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടി കുട്ടികളുടെ എണ്ണം മറച്ചുവെച്ചുവെന്ന് ആരോപിച്ച് താജുംഗിയ പഞ്ചായത്ത് സമിതി അംഗം റുഡ മല്ലിക് പ്രധാനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2017 ല്‍ ദരിംഗിബാദി പഞ്ചായത്ത് സമിതിയുടെ ചെയര്‍പേഴ്സണായി പ്രധാന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുട്ടികളുടെ എണ്ണം മനപൂര്‍വ്വം പ്രധാന് മറച്ചുവെച്ചുവെന്നാണ് മല്ലിക്കിന്റെ അഭിഭാഷകന് സിദ്ധേശ്വര്‍ ദാസ് കോടതിയില്‍ വാദിച്ചത് ‘1996ല്‍ പ്രധാന് ഒരു മകന് ജനിച്ചിട്ടുണ്ട്. അതിനുമുമ്പ് അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ അയോഗ്യയാക്കിയ ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഒറീസ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രധാന് പറഞ്ഞു.
1991 ലെ സെന്‍സസിന് ശേഷം മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ അധ്യക്ഷതയില്‍ ജനസംഖ്യാ സമിതി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പഞ്ചായത്ത് അംഗങ്ങള്‍ക്കായി നിയമം കൊണ്ടുവന്നത്. രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് രാജ് സംവിധാനത്തില്‍ പദവികള്‍ വഹിക്കാനാകില്ലെന്നായിരുന്നു നിയമഭേദഗതി.
Post Your Comments