അയര്‍ലാന്‍ഡ് : ചൂണ്ടയില്‍ കുരുങ്ങിയ അസാധാരണ വലുപ്പമുള്ള ട്യൂണാ മല്‍സ്യത്തെ കടലിലേക്കു തന്നെ തിരികെവിട്ടു. അയര്‍ലന്‍ഡ് തീരത്തു നിന്നാണ് കൂറ്റന്‍ മല്‍സ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മല്‍സ്യത്തിന്. ഡേവ് എഡ്വാര്‍ഡ്‌സ് ആണ് കൂറ്റന്‍ ട്യൂണാ മല്‍സ്യത്തെ പിടികൂടിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള മീന്‍പിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത്.
ഞായറാഴ്ചയാണ് വെസ്റ്റ് കോര്‍ക്ക് ചാര്‍ട്ടേഴ്‌സിലെ അംഗങ്ങളായ ഡേവ് എഡ്വാര്‍ഡ്‌സും സംഘവുമാണ് അറ്റ്‌ലാന്റിക് സമൂദ്രത്തിലെ മല്‍സ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. പിടിക്കുന്ന മല്‍സ്യങ്ങളെ ടാഗ് ചെയ്തശേഷം തിരികെ കടലിലേക്ക് തന്നെ വിടുകയാണ് പതിവ്. ഡേവിനൊപ്പം ഡാരന്‍ ഒ സുള്ളിവനും ഹെന്‍സ് വെല്‍ഡ്മാനും ബോട്ടിലുണ്ടായിരുന്നു. ഇവരാണ് ട്യൂണാ മല്‍സ്യത്തിന്റെ ചിത്രം പകര്‍ത്തി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്
കോടി കണക്കിന് രൂപയുടെ വിലമതിക്കുന്നതായിരുന്നു ഇവര്‍ പിടികൂടിയ ട്യൂണ മല്‍സ്യം. 270 കിലോയോളം ഭാരമുണ്ടായിരുന്നു മല്‍സ്യത്തിന്. ഈ വര്‍ഷം ആദ്യമായാണ് സൗത്ത് ഡോങ്കല്‍ തീരത്ത് ഇത്ര വലുപ്പമുള്ള ട്യൂണയെ ലഭിക്കുന്നത്. ഡേവ്‌സും സംഘവുമുള്‍പ്പെടെ 15 ഓളം ബോട്ടുകളാണ് മല്‍സ്യങ്ങളുടെ കണക്കെടുപ്പിനായി ഇവിടെയുള്ളത്. ഒക്ടോബര്‍ 15 വരെ കണക്കെടുപ്പ് തുടരും.
Post Your Comments