കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും, മുന്‍ ബിദാന്‍നഗര്‍ മേയറുമായ സബ്യാസാച്ചി ദത്ത് നാളെ ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുമെന്ന് ദത്ത് പറഞ്ഞു.
കഴിഞ്ഞ മാസം മുന്‍ കൊല്‍ക്കത്ത മേയറും, ടിഎംസി എംഎല്‍എ സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിസ്വജിത് ദാസ് തുഷാര്‍കാന്തി ഭട്ടാചാര്യ, സുനില്‍ സിങ്ങ് ഉള്‍പ്പടെയുളള നിരവധി തൃണമൂൽ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments