നാദിയ: മന്ത്രവാദത്തിനിടെ പത്തുവയസുകാരന് ദാരുണാന്ത്യം. മന്ത്രവാദത്തിന്റെ പേരില്‍ കുട്ടിയുടെ ദേഹത്ത് തിളച്ച എണ്ണയും നെയ്യും ഒഴിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അല്‍പന ബിബി എന്ന മന്ത്രവാദിനിക്കെതിരെ കുട്ടിയുടെ മാതാവ് അര്‍ഫിന നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അര്‍ഫിനയുടെ മകന്‍ ജാന്‍ നബി ഷെയ്ക്കാണ് മന്ത്രവാദിനിയുടെ ചികില്‍സയ്ക്കിടെ മരിച്ചത്. അര്‍ഫിന ഇക്കഴിഞ്ഞ 22നാണ് ചികില്‍സയ്ക്കായി കുഞ്ഞുങ്ങളെ അല്‍പന ബിബിയെ ഏല്‍പിച്ചത്. കുഞ്ഞുങ്ങളെ മന്ത്രവാദിനിയുടെ അടുത്ത് നിര്‍ത്തിയിട്ട് അര്‍ഫിന തിരികെ പോന്നു. പിന്നീട് 25ന് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടത്.
തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി തുടങ്ങിയ ഉപയോഗിച്ച് മന്ത്രവാദം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഗുരുതര പൊള്ളലുകള്‍. ഇതോടെ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും അല്‍പന ബിബി പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പണം നല്‍കിയാണ് കുഞ്ഞുങ്ങളെ മോചിപ്പിച്ചത്. തുടര്‍ന്ന് അര്‍ഫിന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റിരുന്ന ജാന്‍ നബി അപ്പോഴേക്കും മരിച്ചിരുന്നു. ഇതോടെ അര്‍ഫിന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments