ന്യൂദല്‍ഹി: സുപ്രീംകോടതിക്ക് എല്ലാ ദിവസവും കശ്മീര്‍ സംബന്ധമായ കേസുകള്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍ ചോദ്യം ചെയത് എം.ഡി.എം.കെ നേതാവ് വൈക്കോയും സിപിഎം നേതാവ് തരിഗാമിയുടെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
വിതുരയിൽ വാടക വീട്ടില്‍ യുവാവിനെയും പതിനാറുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഫാറൂഖ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ എംപി വൈക്കോ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരുന്നു. നിയമപ്രകാരമാണ് ഫാറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നും വേണമെങ്കില്‍ വൈക്കോക്ക് പുതിയ ഹര്‍ജി നല്‍കാമെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. പൊതുസുരക്ഷാ നിയമപ്രകാരം അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കനത്ത മഴ : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിർദ്ദേശം
ഉചിതമായ ഫോറത്തിന് മുന്‍പില്‍ പ്രസ്തുത നടപടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വൈക്കോയുടെ ഹരജി തള്ളിയത്.ഈ മാസം 15ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വൈക്കോ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. എന്‍വി രമണ തലവനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്.
Post Your Comments