Latest NewsKeralaIndia

വിതുരയിൽ വാടക വീട്ടില്‍ യുവാവിനെയും പതിനാറുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അയല്‍വസികള്‍ നടത്തിയ പരിശോധനയിലാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിതുര: വിതുര വാവറകോണം വാടക വീട്ടില്‍ 26 കാരനായ യുവാവിനെയും 16 കാരിയായ പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26) പെണ്‍കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അയല്‍വസികള്‍ നടത്തിയ പരിശോധനയിലാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുവരും കമിതാക്കൾ ആണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുമായി നാടുവിട്ട അറാഫത്തിനെ പൊലീസ് പിടികൂടി പോക്സോ ചുമത്തി ജയിലാക്കിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയ അറാഫത്തും പെണ്‍കുട്ടിയും തമ്മില്‍ ബന്ധം തുടര്‍ന്നു.

മൂന്നു ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ വിതുര പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് അറാഫത്ത് വാടക്കെടുത്ത വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button