KeralaLatest NewsIndia

കനത്ത മഴ : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിർദ്ദേശം

അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഷട്ടര്‍ വീണ്ടും 30 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കരമാനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഷട്ടര്‍ വീണ്ടും 30 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 110.5 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യും ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് ജാഗ്രതയോടെ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button