ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ശത്രുപാളയത്തില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ ധീരമായി പോരാടുന്നതിന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡോകള്‍. ശത്രുവിന്റെ താവളത്തിലുംപ്രത്യാക്രമണത്തിനും ഭീകരവിരുദ്ധ നീക്കത്തിനും സജ്ജരായ കമാന്‍ഡോ വിഭാഗത്തിന്റെ പരീശീലനം പൂര്‍ത്തിയായി. പുതിയതായിരൂപവത്കരിച്ച സ്പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷനിലെകമാന്‍ഡോകളാണ് നിര്‍ണായക പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരാഴ്ച നീണ്ടുനിന്ന അഭ്യാസ പരിശീലനങ്ങള്‍ ഗുജറാത്തിലായിരുന്നു.
കരസേനയുടെ പാരാ സ്പെഷ്യല്‍ ഫോഴ്സ്, നാവിക സേനയുടെ മാര്‍കോസ്, വ്യോമസേനയുടെ ഗരുഡ് എന്നീ കമാന്‍ഡോ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ രൂപവത്കരിച്ചത്. അമേരിക്കയുടെ ജോയിന്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡ് എന്ന കമാന്‍ഡോ വിഭാഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍രൂപവത്കരിച്ചത്.
Post Your Comments