KeralaLatest NewsIndia

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്തിയില്ല, ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല

തിരുവനന്തപുരം:  സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും അന്വേഷണം വഴിമുട്ടിയെന്നുമുള്ള പരാതിയുമായി  സന്ദീപാനന്ദഗിരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

ചി​ദം​ബ​ര​ത്തി​ന് ജാമ്യമില്ല, ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി

ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിന്റെ പോര്‍ച്ചും രണ്ട് കാറും ഒരു ബൈക്കും ആക്രമണത്തില്‍ കത്തി നശിച്ചു. ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിരുന്നു. .ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.

ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സമയമായതിനാൽ സംഘ്പരിവാറിനെതിരെയായിരുന്നു ആരോപണമുണ്ടായത്. സിസിടിവി ഒന്ന് പോലും വർക്കായില്ലെന്നതും സന്ദീപാനന്ദഗിരിക്കെതിരെ തന്നെ ആരോപണമുയരാൻ കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button