ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇത് രണ്ടാം തവണയാണ് കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.ഐഎന്‍എക്സ് മീഡിയ കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരം അറസ്റ്റിലായത്. അറസ്റ്റിലായ ചിദംബരം നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയിലാണുള്ളത്. ഒക്ടോബര്‍ മൂന്നുവരെയാണ് അദ്ദേഹത്തെ കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
Post Your Comments