പിറവം: പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ നിറകണ്ണുകളോടെ ഞായറാഴ്ച തെരുവിൽ കുർബാനയർപ്പിച്ച് യാക്കോബായ വിഭാഗം. പഴയ ബസ്‌സ്റ്റാന്‍ഡ് കവലയിലെ വലിയ പള്ളിയുടെ കുരിശുപള്ളിക്ക് സമീപം താത്കാലിക ബലിപീഠമൊരുക്കിയായിരുന്നു ഇന്നലെ കുർബാന നടത്തിയത്. പ്രായമായ സ്ത്രീകളിലധികവും നിറകണ്ണുകളോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. കുര്‍ബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വം നല്‍കി.
യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ അധീനതയിലായിരുന്നു പിറവം വലിയ പള്ളി. വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം വലിയപള്ളിയിലാണ് കുർബാന അർപ്പിച്ചത്. ഏഴേമുക്കാലോടെ പ്രഭാതപ്രാര്‍ഥന തുടങ്ങി. 8.45-ന് തുടങ്ങിയ കുര്‍ബാന 11 വരെ നീണ്ടു.
Post Your Comments