KeralaLatest News

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം : യാക്കോബായ സഭ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ആലപ്പുഴ : ആലപ്പുഴയിലെ കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ വിട്ടുവീഴ്ചയ്ക്കില്ല. ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് എതിരെ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ തെരുവിലേയ്ക്കിറങ്ങുന്നു. ആലപ്പുഴ കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഹായിച്ചുവെന്നാരോപിച്ചാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ നീക്കം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.

ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ സുപ്രിം കോടതി വിധികളില്‍ പോലും നിലവിലെ സ്ഥിതി തുടരാനാവശ്യമായ നടപടികളായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തത്തോടെ ചിലയിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ നീക്കം നടത്തുന്നുവെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. ആലപ്പുഴ കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതിക്രമിച്ചു കടക്കുകയും പളളിക്കുള്ളില്‍ അക്രമം നടത്തുകയും ചെയ്തപ്പോള്‍ പൊലീസ് കൂട്ടുനിന്നു.

ജില്ലാ ഭരണകൂടവും അക്രമികള്‍ക്കൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്നാണ് യാക്കോബായ സഭ നേതൃത്വം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button