KeralaLatest NewsIndia

പട്ടികജാതി യുവാവിന് ജാതിപ്പേർ പറഞ്ഞ് പോലീസ് മർദ്ദനമെന്ന് ആരോപണം: യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കുട്ടികൾക്ക് സമയത്തു പരീക്ഷക്കെത്താൻ കഴിയാത്തതിനാൽ വീണ്ടും രക്ഷകർത്താക്കൾ രംഗത്തെത്തി.

കായംകുളം: ഭരണിക്കാവ് മൂന്നാംകുറ്റി കട്ടച്ചിറ പള്ളി തർക്കത്തെ തുടർന്ന് കായംകുളം പുനലൂർ റോഡുപരോധിച്ച സഭ നടപടിയെ പരിസരവാസികളായ പത്താംതര പരീക്ഷാവിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഇടപെടലിൽ ആർഡിഓ എത്തി റോഡ് സഞ്ചാരയോഗ്യമാക്കി പോയ ഉടൻ വള്ളികുന്നം പോലീസും, കുറത്തികാടു പോലീസും ചേർന്ന് വീണ്ടും റോഡ് ബ്ലോക്ക് ചെയ്തു. കുട്ടികൾക്ക് സമയത്തു പരീക്ഷക്കെത്താൻ കഴിയാത്തതിനാൽ വീണ്ടും രക്ഷകർത്താക്കൾ രംഗത്തെത്തി.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന സമീപവാസിയായ അരുൺ എന്ന യുവാവ് രക്ഷിതാക്കൾക്ക് പിന്തുണയുമായി രംഗത്ത് വരികയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത് എന്ന് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.. ഇതിൽ കുപിതരായ പൊലീസുകാർ ”നീയാരെടാ പോലീസിനെ നിയമം പഠിപ്പിക്കാൻ?” എന്നാക്രോശിച്ചു കൊണ്ട് ഈ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.. ഈ സമയം യുവാവിനെ മുൻപരിചയമുണ്ടായിരുന്ന കുറത്തികാട് എസ്.ഐ “നീ തണ്ടാൻ അല്ലേടാ നിനക്കെന്താടാ പള്ളിയിൽ കാര്യമെന്ന് ചോദിച്ച്” യുവാവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു തല ജീപ്പിൽ ഇടിക്കുകയും തുടർന്ന് മർദിച്ചവശനാക്കി വള്ളികുന്നം എസ്.ഐയെ ഏൽപ്പിക്കുകയും ചെയ്തു.

 അദ്ദേഹം തന്റെ ജീപ്പിലിട്ട് വള്ളികുന്നം സ്റ്റേഷൻവരെ മർദ്ദിച്ച് ലോക്കപ്പിലിടുകയുണ്ടായി സ്റ്റേഷനിലെ മർദ്ദനം കൂടിയായപ്പോൾ തീരെ അവശനിലയിലായ അരുണിന് പഞ്ചസാരയും മറ്റും കലക്കി വായിലൊഴിച്ച് പോലീസ് ജീപ്പിൽ കായംകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊണ്ടാക്കി കടന്നു കളഞ്ഞതായാണ് ആരോപണം.

ഇതിനിടയിൽ സ്റ്റേഷനിൽ എത്തിയ അരുണിന്റെ ഭാര്യയേയും കൂട്ടിനെത്തിയ മറ്റൊരു സ്ത്രീയേയും പോലീസ് അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയുണ്ടായി. ഇതിനെതിരെ പ്രതികരണവുമായി ബിജെപി ജില്ലാ ജനറൽസെക്രട്ടറി ശ്രീ അശ്വനിദേവ്, വൈസ്പ്രസിഡണ്ട് ശ്രീ പാലമുറ്റത്ത് വിജയകുമാർ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണൻ, കായംകുളം മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, കൃഷ്ണകുമാർ, ഭരണിക്കാവ് ബിജെപി പ്രസിഡന്റ് പ്രസന്നൻ, ജനറൽസെക്രട്ടറി ബിനുമങ്കുഴി എന്നിവർ ആശുപത്രിയിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തി.

സർക്കാരിന്റെ ഈ ഗുണ്ടാപോലീസിന്റെ പട്ടികജാതിക്കാരായ ബിജെപി പ്രവർത്തകർക്കു നേരേയുള്ള അഴിഞ്ഞാട്ടം അവസാനിപ്പിക്കുവാൻ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button