പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം ഇന്ന് കുരിശിന്റെ വഴി നടത്തും. ഓര്‍ത്തഡോക്സുകാരനായ കൊല്ലം പണിക്കര്‍ ഉള്‍പ്പടെയുള്ളവരെ അണിനിരത്തി സഭ സമാധാന ജനകീയ സമിതി എന്ന പേരിലാണ് കുരിശിന്റെ വഴി നടത്തുക. അതേ സമയം കുരിശിന്റെ വഴി അനാവശ്യമാണെന്നും യാക്കോബായ വിഭാഗം കലാപത്തിന് കളം ഒരുക്കുകയാണെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്
പള്ളി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് യാക്കോബായ വിഭാഗം പറുയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിച്ച് കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് ഇവര്‍ തയ്യാറുമല്ല. ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമാധാന നീക്കമെന്ന പേരില്‍ കരിശിന്റെ വഴി നടത്താന്‍ യാക്കോബായ വിഭാഗം നീക്കം ആരംഭിച്ചത്.ഇന്ന് സമാധാന ജനകീയ സമിതിയുടെ പേരില്‍ കോട്ടയം ദേവലോകത്തെ ഓര്‍ത്തോഡോക്സ് ആസ്ഥാനത്തേക്ക് കുരിശിന്റെ വഴി നടത്തും
ഓര്‍ത്തഡോക്സുകാരനായ എഴുത്തുകാരന് കൊല്ലം പണിക്കര്‍ ഉള്‍പ്പെടെയുള്ളവരെ കുരിശിന്റെ വഴിയില്‍ അണിനിരത്തും. എന്നാല്‍ ദേവലോകം അരമനയിലേക്ക് മൂന്നു കിലോമീറ്റര്‍ മുന്‍പേ പോലീസ് കുരിശിന്റെ വഴി തടയുമെന്ന് അറിയിച്ചിട്ടുണ്ട് ഉണ്ട്. ഓര്‍ത്തഡോക്സ് വിഭാഗo ഇതിനോടകം തന്നെ കുരിശിന്റെ വഴിക്ക് എതിരെ രംഗത്ത് വന്നു കഴിഞ്ഞു. കുരിശിന്റെ വഴി അനാവശ്യമാണെന്നും കലാപമുണ്ടാക്കാന്‍ ആണ് യാക്കോബായ വിഭാഗം ശ്രമമെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്.അതുകൊണ്ടുതന്നെ സംഘര്‍ഷ സാധ്യതയും അതും തള്ളിക്കളയാനാവില്ല.
Post Your Comments