
ദുബായ്: പി ജെ ജോസഫും, ജോസ് കെ മാണിയും ഒരുമിച്ച് ദുബായിൽ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ ചർച്ച.
കത്തോലിക്ക കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ ദുബായിലെത്തിയ യു.ഡി.എഫ് നേതാക്കളായ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ.ജോസഫ്, ജോസ് കെ മാണി എം.പി., യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
യു.ഡി.എഫ്, യു.എ.ഇ.കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി, കോണ്‍ഗ്രസ്സ് നേതാക്കളായ നദീര്‍ കാപ്പാട്, സി.പി.ജലീല്‍, ഫൈസല്‍.കെ.മുഹമ്മദ്, മുനീര്‍ കുമ്പള, ജിജോ ജേക്കബ്ബ് ഇടുക്കി, അനുര മത്തായി, സാജന്‍ ജോസഫ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Post Your Comments