
മസ്‌ക്കറ്റ് : അപകടകരമായ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനിൽ പിടിയിൽ. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ആണ് യുവാവ് ചിത്രീകരിച്ചത്. അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തുകയും,അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്നു കണ്ടെത്തിയെന്നും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Post Your Comments