ന്യൂയോർക്ക്: ജമ്മു കാശ്മീരി വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മറ്റൊരു രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ച കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്തു.അതെ സമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നിലപാടിനെ കോൺഗ്രസ് അപലപിച്ചു.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്ന സർക്കാർ നിലപാടിന് കോൺഗ്രസ് പിന്തുണയുണ്ട്. ഇതിൽ മധ്യസ്ഥത ആവശ്യമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കോൺഗ്രസിന്റെ പേരിൽ പാകിസ്ഥാൻ കളവു പറയുകയാണെന്നും പത്രക്കുറിപ്പിൽ ഉണ്ട്.യുഎൻ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷമാണ് കോൺഗ്രസിന്റെ പ്രതികരണം.
Post Your Comments