പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി മുതിർന്ന നേതാക്കൾ. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് അടൂർ പ്രകാശുമായി ചർച്ചകൾ നടത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു.
അതേസമയം പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു. ഇതിനിടെ, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്‌തിരുന്നു.
Post Your Comments