Latest NewsUAENewsGulf

20,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ് : സുപ്രധാന പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാങ്കിംഗ്, ഏവിയേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ സ്വദേശികള്‍ക്കായി 20,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു അദ്ദേഹം അറിയിച്ചു. ഞായറാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പരിശീലനത്തിനായി 300 മില്യൺ ദിർഹത്തിന്റെ ഫണ്ടിന് അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമേഖലയിലെ പൗരന്മാരുടെ ആനുകൂല്യങ്ങൾ സർക്കാരിലുള്ളവരുമായി തുല്യമാക്കുന്നതിനുള്ള നിയമ ഭേദഗതികൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പ്രധാനമായും പെൻഷൻ സംബന്ധിച്ചുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുക.

സ്വദേശിവത്കരണത്തിനുള്ള(Emiratisation) പിന്തുണ, എല്ലാ മേഖലകളിലേക്കും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായുള്ള ശ്രമങ്ങൾക്ക് വിരുദ്ധമായല്ലെന്നു മന്ത്രിസഭാ യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. അവസരങ്ങൾ തുറന്നിട്ട ഒരു രാജ്യമായി യുഎഇ തുടരും. എല്ലാവർക്കും തൊഴിൽ മേഖലയിൽ സ്ഥിരതയും,സന്തുലിതാവസ്ഥയും കൈവരിക്കാൻ സ്വകാര്യമേഖലയെ സാമ്പത്തികമായും നിയമപരമായും ഞങ്ങൾ പിന്തുണയ്ക്കും സ്വദേശിവത്കരണ. (Emiratisation) ലക്ഷ്യങ്ങൾ കൈവരിക്കാൻ വൈകിയ വകുപ്പുകൾ സർക്കാരിന്റെ എമിറേറ്റൈസേഷൻ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിന് സാമ്പത്തികമായി സംഭാവന ചെയ്യുമെന്നും, ലക്ഷ്യങ്ങൾ നിറവേറ്റുന്നവർക്ക് അസാധാരണമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button