Latest NewsUAENewsInternationalGulf

ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി: നിലപാട് കടുപ്പിച്ച് യുഎഇ

ദുബായ്: ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവത്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. മാനവവിഭവ ശേഷി മന്ത്രി ഡോ അബ്ദുൽ റഹ്മാൻ അൽ അവാർ ആണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഡോക്ടറുടെ വ്യാ​ജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളികകൾ വാങ്ങി വിൽപന : രണ്ടുപേർ അറസ്റ്റിൽ

ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നേരത്തെ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ, ഇനി മുതൽ അർദ്ധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കുന്നതാണ്. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ ചുമത്തുന്നത്. ഇങ്ങനെയാണെങ്കിൽ കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 70000 ദിർഹമായിരിക്കും പിഴ നൽകേണ്ടി വരികയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

യുഎഇയിൽ 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിബന്ധന. ഓരോ ആറുമാസവും 1% എന്ന കണക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണത്തിന്റെ ശതമാന കണക്കിലും പിഴയിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർധ വാർഷിക പരിശോധനയായി എന്നതാണ് പുതിയതായി വന്ന പ്രധാന മാറ്റമെന്നും മന്ത്രി അറിയിച്ചു.

Read Also: ഉശിരുള്ള ഒരു പെണ്ണിനെ, ‘ഡോ.സിന്ധു ജോയിയെ’ കടൽകടത്തി ഓടിച്ചുവിട്ട പോലെ ചിന്തയെയും നിശബ്ദയാക്കി ഇരുട്ടിലെറിയാനാണോ പദ്ധതി?

shortlink

Related Articles

Post Your Comments

Related Articles


Back to top button