വയനാട്: പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി കേരള പൊലീസ്. പഠനം നിര്‍ത്തി കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠിപ്പിക്കാനും പരീക്ഷയിൽ വിജയം കൈവരിക്കാനും പൊലീസ് സഹായിക്കും.
കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കി പത്താം ക്ലാസ് പരീക്ഷയില്‍ വിജയികളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനമൈത്രി പോലീസും എസ്പിസിയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് തയ്യാറാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായാണ് വയനാട് പോലീസ് പഠനം നിര്‍ത്തിയ കുട്ടികളെ തേടി ഇറങ്ങുന്നത്.
പഠനം പൂര്‍ണ്ണമായി ഉപേക്ഷിച്ച മറ്റ് കുട്ടികളെയാണ് പോലീസ് ഏറ്റെടുക്കുന്നത്. ഹെല്‍പ്പിംഗ് അദേഴ്‌സ് ടു പ്രമോട്ട് എജ്യുക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണിത്. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് കേന്ദ്രങ്ങളിലായി മികച്ച പരിശീലനം നല്‍കി പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. രക്ഷിതാക്കള്‍ക്കും ഇതിനൊപ്പം ക്ലാസ് നല്‍കും. പരിശീലനത്തിനുളള റിസോഴ്‌സ് പേഴ്‌സന്‍സ് പാനല്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലാകെ 318 കുട്ടികളാണ് പത്താം ക്ലാസ് പരാജയപ്പെട്ടതിനാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചത്. ഇതില്‍ മിക്കവരും സമാന്തരമായി പഠനം തുടരുന്നതായ് പോലീസ് കണ്ടെത്തി.
Post Your Comments